Responsive Ad Slot

Slider

എന്തു കൊണ്ടു ടെലിഗ്രാം? എന്ത് കൊണ്ട് വാട്സാപ്പിനെക്കാൾ സുരക്ഷിതം?

0
തങ്ങള്‍ തീര്‍ത്തും സുരക്ഷിതരാണ് എന്നത് തന്നെയാണ് ലോകവ്യാപകമായി ജനങ്ങളെ ടെലിഗ്രാം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ടെലിഗ്രാം അവരുടെ പക്കലുള്ള യൂസര്‍ ഡാറ്റ ആര്‍ക്കും തന്നെ കൈമാറുന്നില്ല. ഇക്കാരണം കൊണ്ട് തന്നെ ചില രാജ്യങ്ങൾ ടെലിഗ്രാം നിരോധിക്കുക തന്നെയുണ്ടായി. കാരണം രാജ്യാധികാരികളുടെ ചൊൽപ്പടിക്ക് ടെലിഗ്രാമിന്റെ ഉടമസ്ഥർ നിന്നുകൊടുക്കുന്നില്ല അതുകൊണ്ട് അവർക്ക് സുരക്ഷയുടെ പേരിൽ മറ്റുള്ളവർ കൈമാറുന്ന സന്ദേശങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ്. പക്ഷെ പലരും ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതിൽ സംശയമില്ല. ടെലിഗ്രാം നൽകുന്ന ഈ സുരക്ഷിതത്വവും സൗകര്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടാനുള്ള ലൈസൻസല്ലെന്ന് ഓർക്കുക. പക്ഷെ ഇങ്ങനൊരു ദോഷം ഒഴിച്ചു നിർത്തിയാൽ, മറ്റുള്ളവയിൽ നിന്നും വ്യത്യാസ്തമായി ടെലിഗ്രാം അവരുടെ ഉപഭോക്താക്കൾക്കളുടെ സ്വകാര്യതക്ക് എന്തുമാത്രം പ്രാധാന്യം നൽകുന്നുവെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. 

ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പാണ് ടെലിഗ്രാം. ക്ലൗഡ് ബെയ്‌സ്ഡ് ആയതിനാല്‍ തന്നെ നമുക്ക് ഒരേ സമയം വ്യത്യസ്ത ഉപകരണങ്ങളില്‍ ടെലിഗ്രാം ഉപയോഗിക്കാന്‍ സാധിക്കും. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്കാണ് മുന്‍ഗണന നല്‍കുന്നത്. MTProto എന്ന പ്രോട്ടോകോള്‍ ആണ് ടെലിഗ്രാം ഉപയോഗിക്കുന്നത്. ഇതുമൂലം ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താന്‍ സാധിക്കില്ല. മൊബെല്‍ നഷ്ടപെട്ടാലും ലോഗിന്‍ ചെയ്യാതിരിക്കാന്‍ നമുക്ക് സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ ഉപയോഗിച്ച് അക്കൗണ്ട് സുരക്ഷിതമാക്കാമെന്നതും ഇതിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നു.

ടെലിഗ്രാം ഒരു ഇന്ത്യന്‍ ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പാണെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ടെലിഗ്രാം ഇന്ത്യന്‍ നിര്‍മ്മിതമല്ല, റഷ്യക്കാരന്‍ ആയ പവേല്‍ ഡുറോവ് ആണ് ടെലിഗ്രാമിന്റെ സ്ഥാപകൻ. നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.

മറ്റൊരു പ്രധാന പ്രത്യേകതയാണ് സീക്രട്ട് ചാറ്റിംഗ്. ഇതിൽ End To End Encryption ആണ് ഉപയോഗിക്കുന്നത്. ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് ടെലിഗ്രാം നൽകുന്ന ഉറപ്പ്. ഇവ തിരിച്ചെടുത്തു കൊടുക്കാന്‍ ടെലിഗ്രാം യൂസര്‍മാരെ വെല്ലുവിളിച്ചിട്ടുമുണ്ട്. ഇത് ബ്രെയ്ക്ക് ചെയ്യുന്നവര്‍ക്ക് 30,00,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ടായിരുന്നു. സീക്രട്ട് ചാറ്റില്‍ അയക്കുന്ന മെസ്സേജ്, ലഭിക്കുന്ന വ്യക്തിയുടെ കൈയില്‍ എത്ര നേരം നില്‍ക്കണമെന്ന് അയക്കുന്നവര്‍ക്ക് തീരുമാനിക്കാം, ഇതിലൂടെ അയക്കുന്ന മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്നതും സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇത്തരം മെസേജ് ആന്‍ഡ്രോയിഡ് ലോലിപോപ്പ് മുതല്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാനും സാധിക്കില്ല. കിറ്റ്കാറ്റ് വെര്‍ഷനില്‍ എടുത്താല്‍ നോട്ടിഫിക്കേഷനും ലഭിക്കും.

പരിധിയില്ലാത്ത ക്ലൗഡ് സ്‌റ്റോറേജാണ് ടെലിഗ്രാമിന്റെ വലിയ പ്രത്യേകത. 2.0 ജി ബി വരെ വലിപ്പമുള്ള ഏതു ഫയലുകളും ഇതുവഴി കൈമാറാന്‍ സാധിക്കും, ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഡോക്യുമെന്റ് ഫോര്‍വേഡ് ചെയ്യാനും ഒരിക്കല്‍ അയച്ച മെസേജ് എഡിറ്റ് ചെയ്യാനുമുള്ള സൗകര്യവും ടെലിഗ്രാമിലുണ്ട്. ഇന്‍ബ്വില്‍ട് മ്യൂസിക്ക് പ്ലെയര്‍,ഡി വീഡിയോ പ്ലെയര്‍, ഇന്‍സ്റ്റന്റ് വ്യൂ, വീഡിയോ സ്ട്രീം, ഓഡിയോ സ്ട്രീം തുടങ്ങി നിരവധി സൗകര്യങ്ങളും ടെലിഗ്രാം നല്‍കുന്നുണ്ട്.

ടെലിഗ്രാമിലെ ചാനൽ എന്ന ഫീച്ചർ ഉപയോഗിക്കുന്നത് ഒരു one way കമ്മ്യൂണിക്കേഷന് വേണ്ടിയാണ്. ചാനല്‍ വഴി നമുക്ക് എന്ത് വേണമെങ്കിലും ഷെയര്‍ ചെയ്യാന്‍ സാധിക്കും. ചാനല്‍ മാനേജ് ചെയ്യുന്നത് ആരാണെന്ന് അറിയാനും സാധികക്കില്ല. ചാനലില്‍ എത്ര പേര്‍ക്ക് വേണമെങ്കിലും അംഗങ്ങളാകാം ഒരു പരിധിയുമില്ല.

അഡ്മിന് പൂര്‍ണ്ണ നിയന്ത്രണങ്ങളുള്ള സൂപ്പര്‍ ഗ്രൂപ്പ് എന്ന പ്രത്യേകതയും ടെലിഗ്രാമിലുണ്ട്. രണ്ട് ലക്ഷം മെമ്പര്‍മാരെ നമുക്ക് ഗ്രൂപ്പില്‍ ചേര്‍ക്കാം. അഡ്മിന് ഗ്രൂപ്പ് അംഗങ്ങള്‍ അയക്കുന്ന ഏതൊരു മെസേജും ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഗ്രൂപ്പിൽ ആര്‍ക്കൊക്കെ മെസേജ് അയക്കാം, ആര്‍ക്കൊക്കെ സ്റ്റിക്കര്‍, ആനിമേഷന്‍ ഫയല്‍, ലിങ്ക് തുടങ്ങിയവ അയക്കാം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അഡ്മിനുണ്ട്.

WhatsApp പോലുള്ള IM ആപ്പുകളിൽ നിന്നും ചാറ്റുകൾ ടെലിഗ്രാമിലേക്ക് import ചെയ്യാം. വാട്സാപ്പിൽ നിന്ന് ടെലിഗ്രാമിലേക്ക് switch ചെയ്യുന്നവർക്ക് പഴയ വാട്സാപ്പ് ചാറ്റ് ടെലിഗ്രാമിൽ continue ചെയ്യാം. മാത്രമല്ല, നിങ്ങളുടെ പ്രധാനപ്പെട്ട പഴയ ചാറ്റുകൾ വേണമെങ്കിൽ ടെലിഗ്രാമിന്റെ encryption ൽ സൂക്ഷിക്കുകയും ചെയ്യാം. ഗ്രൂപ്പ്‌ ചാറ്റോ പേഴ്സണൽ ചാറ്റോ എന്തും ആവട്ടെ..

ചില പതിവ് ചോദ്യങ്ങൾ

1. വാട്സാപ്പിൽ ഇല്ലാത്ത എന്താണ് ടെലിഗ്രാമിലുള്ളത്?

ഇത് നേരെ തിരിച്ച് ചോദിക്കുന്നതാവും ഉചിതം, കാരണം ടെലിഗ്രാമിൽ ഉള്ള പലതും വാട്സാപ്പിൽ ഇല്ല. വളരെ ലളിതമായി കൈകാര്യം ചെയ്യാം എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. അയച്ച മെസ്സേജുകൾ എഡിറ്റ്‌ ചെയ്യാം, എളുപ്പത്തിൽ ഫോർവേപഡ് ചെയ്യാം തുടങ്ങി ഒരുപാട് കാര്യങ്ങളിൽ ടെലിഗ്രാം വ്യത്യാസ്തമാണ്.

2. ടെലിഗ്രാം സേഫ് ആണോ?

ടെലിഗ്രാം ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് ആപ്പ് ആണ്. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്കാണ് മുന്‍ഗണന കൊടുക്കുന്നത്. MTProto എന്ന പ്രോട്ടോകോള്‍ ആണ് ടെലിഗ്രാം ഉപയോഗിക്കുന്നത്. ഇതുമൂലം ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താന്‍ സാധിക്കില്ല. മൊബെല്‍ നഷ്ടപെട്ടാലും ലോഗിന്‍ ചെയ്യാതിരിക്കാന്‍ നമ്മുക്ക് സ്റ്റെഅപ്പ് വെരിഫിക്കേഷന്‍ വച്ച് അക്കൗണ്ട് സുരക്ഷിതമാക്കാം. ടെലിഗ്രാം യൂസര്‍ ഡാറ്റ ആര്‍ക്കും തന്നെ കൈമാറുന്നില്ല. അത് കൊണ്ട് തന്നെ ടെലിഗ്രാം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും നല്ല രീതിയില്‍ ഉപയോഗിക്കുന്നു.

3. വോയിസ്‌ /വീഡിയോ കാൾ സൗകര്യമുണ്ടോ?

നിലവിൽ വോയിസ് കാൾ, വീഡിയോ കാൾ അത് കൂടാതെ ഗ്രൂപ്പ് വോയിസ് ചാറ്റ്, ചാനൽ വോയിസ് ചാറ്റ്, ഗ്രൂപ്പ് വീഡിയോ ചാറ്റ്, പേർസണൽ സ്‌ക്രീന്‍ ഷെയറിങ്ങ് എന്നീ സൗകര്യങ്ങൾ ടെലിഗ്രാം നൽകുന്നു. ചാനൽ വോയിസ് ചാറ്റിൽ പരിധികളല്ലാതെ അംഗങ്ങൾക്ക് ജോയിൻ ചെയ്യാൻ കഴിയും, കൂടാതെ ഗ്രൂപ്പിൽ ഇല്ലാത്തവർക്കും എപ്പോൾ വേണമെങ്കിലും ജോയിൻ ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും. 
 
ഗ്രൂപ്പ് വീഡിയോ ചാറ്റിൽ 'ഷെയർ സ്ക്രീൻ' ഓപ്ഷന്‍ ടാപ്പുചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോളുകള്‍ ചെയ്യാന്‍ കഴിയും. വോയ്‌സ് ചാറ്റില്‍ ചേരുന്ന ആദ്യത്തെ 1000 പേര്‍ക്ക് ഗ്രൂപ്പ് വീഡിയോ ചാറ്റ് ഓപ്ഷന്‍ നിലവില്‍ ലഭ്യമാണ് (ഓഡിയോ മാത്രം പങ്കെടുക്കുന്നവരുടെ എണ്ണം പരിധിയില്ലാത്തതാണ്). സ്ട്രീമിംഗ് ഗെയിമുകള്‍, ലൈവ് ഇവന്റുകള്‍ എന്നിവയും അതിലേറെയും വോയ്‌സ് ചാറ്റുകള്‍ ചെയ്യുമ്പോള്‍ ഈ പരിധി വര്‍ദ്ധിപ്പിക്കുമെന്ന് ടെലിഗ്രാം അവകാശപ്പെട്ടു.

ഇതിനു പുറമേയാണ് സ്‌ക്രീന്‍ ഷെയറിങ്ങ് ഓപ്ഷന്‍. മറ്റൊരാളുമായി ഒരു വീഡിയോ കോളില്‍ ആയിരിക്കുമ്പോള്‍, ആദ്യം നിലവിലെ വീഡിയോ (ഇടത് വശത്ത് നിന്നുള്ള രണ്ടാമത്തെ റൗണ്ട് ബട്ടണ്‍) നിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് സ്‌ക്രീന്‍ ഷെയറിങ്ങ് ആരംഭിക്കാന്‍ കഴിയും. തുടര്‍ന്ന് വീണ്ടും ഷെയര്‍ ചെയ്യാന്‍ ഒരിക്കല്‍ കൂടി ടാപ്പുചെയ്യുക. ചുവടെ മൂന്ന് ഓപ്ഷനുകളുള്ള ഒരു സ്‌ക്രീന്‍ ദൃശ്യമാകും: ഫോണ്‍ സ്‌ക്രീന്‍, ഫ്രണ്ട് ക്യാമറ, ബാക്ക് ക്യാമറ. ആദ്യത്തേത് തിരഞ്ഞെടുക്കുക, ആന്‍ഡ്രോയിഡ് സാധാരണ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്/കാസ്റ്റിംഗ് മെസേജ് പോപ്പ് അപ്പ് ചെയ്യും. അത് സ്റ്റാര്‍ട്ട് ചെയ്യുക. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ മുകളിലെ സ്റ്റാറ്റസ് ബാറില്‍ ഒരു ചുവന്ന കാസ്റ്റ് ബട്ടണ്‍ ദൃശ്യമാകും. റെഡ് കാസ്റ്റ് അറിയിപ്പ് കാണുന്നില്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അര്‍ത്ഥം.

4. സിനിമകൾ കൈമാറുന്ന കാര്യത്തിൽ വ്യക്തത വരുത്താമോ?

ടെലഗ്രാം മെസേജുകൾ ട്രാക്ക് ചെയ്തിട്ടില്ല ശരിയാണ്. ഗ്രൂപ്പുകളിൽ വാട്സാപ് പൊലെ നമ്പർ കാണാനും കഴിയില്ല. ഇതുകൊണ്ട് പബ്ലിക് ഗ്രൂപ്പുകൾ സേഫ് ആണെന്ന് പറഞ്ഞു ആളെ കൂട്ടണ്ട കാരൃമില്ല .

ഏതൊരാൾക്കും പബ്ലിക് ഗ്രൂപ്പ് അംഗമാകാം. മെമ്പർസിന്റെ നമ്പർ അനുവാദം കൂടാതെ കാണാൻ കഴിയില്ല. എന്നാൽ മറ്റൊരാളുടെ ടെലഗ്രാം നമ്പർ നമ്മുടെ ഫോണിൽ സേവ് ആണെങ്കിൽ (പ്രൈവറ്റ് ഗ്രൂപ്പ് ആണെങ്കിൽ പോലും) അവരുടെ നമ്പർ കാണാൻ കഴിയും. ഒരു ചാനലിന്റെ മുഴുവൻ അഡ്മിൻസിനും അതിലെ അംഗങ്ങളെ കാണാൻ കഴിയും. ( യൂസർ നെയിം)

കൂണ് പോലെയാണ് ദിവസവും മൂവി ഗ്രൂപ്പുകൾ പബ്ലിക് യൂസർ നെയിമുകളിൽ പ്രതൃക്ഷപ്പെടുന്നത് . വ്യാജ പ്രിന്റുകൾ പലതും ഷെയർ ചെയ്യുന്നത് പബ്ലിക് ഗ്രൂപ്പുകൾ ഒട്ടും സേഫ് അല്ലെന്നു പോലും അറിയാത്ത ജനുയിൻ യൂസേഴ്സ് ആണ്.

5. എന്താണ് ടെലിഗ്രാം സ്റ്റിക്കറുകൾ?

ചാറ്റിങ് പരമാവധി ആകർഷകമാക്കാൻ വേണ്ടി ഉൾക്കൊള്ളിച്ചിരിക്കുന്ന ഫീച്ചർ ആണ് സ്റ്റിക്കർ. ഇത് പല മെസ്സഞ്ചറിലും ഇപ്പോൾ ലഭ്യമാണെങ്കിലും, സ്വന്തമായി സ്റ്റിക്കാറുണ്ടാക്കാൻ ടെലിഗ്രാമിലേ പറ്റൂ. ചെറിയ രീതിയിൽ ഫോട്ടോഷോപ്പ് അറിയാവുന്നവർക്ക് സ്വന്തമായി സ്റ്റിക്കർ പാക്ക് ഉണ്ടാക്കാവുന്നതാണ്.

6. ടെലിഗ്രാമിൽ ഗ്രൂപ്പ് സപ്പോർട്ട് ചെയ്യുമോ?

ഗ്രൂപ്പ് സപ്പോർട്ട് ചെയ്യുമെന്ന് മാത്രമല്ല, ഒരു സൂപ്പർ ഗ്രൂപ്പിലെ മെംബേർസ് ലിമിറ്റ് രണ്ട് ലക്ഷമാണ്. അതായത് ഒരു ഗ്രൂപ്പിൽ 200000 പേർ!! 200000 പേർ ഗ്രൂപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ഫയലുകൾ ഷെയർ ചെയ്യുന്നത് സങ്കൽപ്പിക്കൂ. എങ്കിൽ അത് തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

7. എങ്ങിനെയാണ് ഇതിൽ അംഗമാവുക?

ഇതിൽ അംഗമാവാൻ പ്ലേസ്റ്റോറിൽ നിന്ന്‌ ടെലിഗ്രാമോ അല്ലെങ്കിൽ ഏതെങ്കിലും ടെലിഗ്രാം ക്ലയന്റോ ഡൌൺലോഡ് ചെയ്താൽ മതി. ശേഷം, വാട്സ്ആപ്പ് പോലെ തന്നെയാണ്. മൊബൈൽ നമ്പർ വഴി സിമ്പിളായി അക്കൗണ്ടിലേക്ക് കേറാം.

8. എന്താണ് ടെലിഗ്രാം ക്ലയന്റ്?

ടെലിഗ്രാമിന്റെ സോഴ്സ് കോഡ് പബ്ലിക്കാണ്. അത് അവരുടെ വെബ്‌സൈറ്റിൽ നിന്നും ആർക്കും എടുക്കാവുന്നതാണ്. അത് വച്ച് ടെലിഗ്രാം നവീകരിക്കാൻ കഴിയും. അത്തരത്തിലുള്ള നല്ല ഒന്നാന്തരം ടെലിഗ്രാം ക്ലയന്റുകളാണ് Plus Messenger, Telegram X, Graph Messenger, UniGram തുടങ്ങിയവ. ടെലിഗ്രാമിലുള്ള വളരെ ചെറിയ ചില പോരായ്മകളും ഇതോടെ പരിഹരിക്കപ്പെടുന്നു.

9. എങ്ങിനെയാണ് ഡൗൺലോഡിങ്?

ഗ്രൂപ്പുകളിൽ നിന്ന്‌ കിട്ടുന്ന സിനിമകളും ഫയലുകളും നിങ്ങൾക്ക് ക്‌ളൗഡ്‌ സ്റ്റോറേജ് ആയി സൂക്ഷിക്കാവുന്നതാണ്. അതായത് ഇടക്ക് നിങ്ങൾക്ക് ടെലിഗ്രാം അൺഇൻസ്റ്റാൾ ചെയ്യേണ്ടി വന്നാലും നിങ്ങൾ സൂക്ഷിച്ച ഫയൽസ് അവിടെ തന്നെ കാണും. കൂടാതെ ഇടക്ക് ഡൗണ്ലോഡ് നിർത്തേണ്ടി വന്നാലും പിന്നീട് Resume ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്.

10. എന്താണ് ടെലിഗ്രാം ബോട്ട് ?

പേരുപോലെ തന്നെ ടെലിഗ്രാമിനുള്ളിൽ പ്രവർത്തിക്കുന്ന റോബോട്ടാണ് ടെലിഗ്രാം ബോട്ട്. നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ഇതുവഴി യൂസേഴ്സിനു ചില ആപ്പുകൾ ചെയ്യുന്ന കാര്യങ്ങൾ ഇതിലൂടെ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇവ ഉപയോഗിച്ച് ടെലിഗ്രാമിൽ തന്നെ ചെയ്യാൻ സാധിക്കും. ബോട്ടുകൾ വളരെ എളുപ്പത്തിൽ സെർച്ച് ചെയ്തെടുക്കാൻ ഇ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇതുപോലെ നിരവധി സൗകര്യങ്ങൾ ടെലിഗ്രാമിലുണ്ട്. ഗ്രൂപ്പിൽ മെസ്സേജ് പിൻ ചെയ്യാനുള്ള സൗകര്യം, ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള സൗകര്യം… അങ്ങനെ പോവുന്നു.

11. ടെലിഗ്രാം വിവര ശേഖരണം, കൈകാര്യം?

പരസ്യങ്ങൾ കാണിക്കാൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിക്കില്ലെന്നും ടെലഗ്രാമിന്റെ പ്രവർത്തനത്തിന് ആവശ്യമായ വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളൂ എന്നും ടെലഗ്രാം പ്രൈവസി പോളിസിയിൽ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.

മൊബൈൽ നമ്പർ, പ്രൊഫൈൽ നെയിം, പ്രൊഫൈൽ ചിത്രം, എബൗട്ടിൽ നൽകിയ വിവരങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന അക്കൗണ്ട് വിവരങ്ങൾ എന്നിവ ടെലഗ്രാം ശേഖരിക്കുന്നുണ്ട്. ഉപയോക്താവിന്റെ യഥാർത്ഥ പേര്, ലിംഗം, വയസ് എന്നിവയൊന്നും തങ്ങൾക്ക് അറിയേണ്ടതില്ലെന്ന് ടെലഗ്രാം പറയുന്നു.

ടു സ്റ്റെപ്പ് വെരിഫിക്കേഷന് വേണ്ടി ഇമെയിൽ നൽകിയാൽ അത് ടെലഗ്രാം ശേഖരിച്ചുവെക്കും. ഇത് പാസ് വേഡ് മറന്നുപോയാൽ തിരിച്ചെടുക്കുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുക. ഇത് മാർക്കറ്റിങ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

12. എന്താണ് ടെലിഗ്രാം ക്ലൗഡ് സ്റ്റോറേജ്?

ടെലിഗ്രാമിന് ക്ലൗഡ് സ്‌റ്റോറേജ് സംവിധാനമുണ്ട്. അതായത് നിങ്ങളുടെ ടെക്‌സ്റ്റ് സന്ദേശങ്ങള്‍, ചിത്രങ്ങള്‍, മീഡിയാ ഫയലുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ടെലിഗ്രാമിന്റെ ക്ലൗഡില്‍ ശേഖരിക്കപ്പെടും. അതീവ സുരക്ഷിതമായ എൻ്ക്രിപ്റ്റഡ് ആയാണ്ഇവ ശേഖരിച്ചുവെക്കുന്നതെന്ന് ടെലഗ്രാം പറയുന്നു. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോഗ് ഔട്ട് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ആവാം. വെവ്വേറെ ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്താലും ഡേറ്റയൊന്നും നഷ്ടപ്പെടില്ല.

വാട്‌സാപ്പിലെ പോലെ ബാക്ക് അപ്പ് ചെയ്യേണ്ടതിന്റേയും റീസ്റ്റോര്‍ ചെയ്യേണ്ടതിന്റേയും ആവശ്യമില്ല. ഏതെല്ലാം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് കാണാനും. സാധിക്കും. ടെലിഗ്രാമില്‍ അയച്ച ഫയലുകള്‍ എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും.  

എന്താണ് ടെലിഗ്രാം ചാറ്റ് ഫോൾഡർ?

നമ്മുടെ ഫ്രണ്ട്സ്, ഫാമിലി, വർക്ക്, പഠനം ഇവയൊക്കെ ഒരു ആപ്പിൽ തന്നെയല്ലേ നാം കൈകാര്യം ചെയ്യുന്നത്. ഇവരെയൊക്കെ ഒന്നു തരംതിരിച്ചു വെച്ചാൽ നോക്കാൻ ഒരു സുഖം ഉണ്ടാവില്ലേ. ചാറ്റുകളെയൊക്കെ വേർതിരിച്ച് ഫോൾഡറുകൾ ഉണ്ടാക്കിയാൽ ഓരോ ഫോൾഡറും ഓരോ ടാബായി കിട്ടും, അപ്പോൾ ഒരു മെസ്സേജും നാം കാണാതെ പോകില്ല.

ടെലഗ്രാമിലെ ഫോൾഡർ സെറ്റിംഗ്സ് തുറന്നാൽ നേരത്തെ തന്നെ അവിടെ രണ്ടു തരം ഫോൾഡറുകൾ ഉദാഹരണമായി കാണാം (unread ഉം personal ഉം), അതേപോലെ നമുക്ക് ചാറ്റുകളുടെ തരമനുസരിച്ചും റീഡ് സ്റ്റാറ്റസ് അനുസരിച്ചും ഉൾപ്പെടുത്തിയും ഒഴിവാക്കിയും പുതിയ ഫോൾഡറുകൾ ഉണ്ടാക്കാം. എല്ലാത്തിലുമുപരി ഓരോ ഫോൾഡറിലും ഏത് ചാറ്റും ആഡ് ചെയ്യാനും, ഒഴിവാക്കാനും പറ്റുന്നോണ്ട് നമുക്ക് വേണ്ടത് മാത്രമേ ഒരു ഫോൾഡറിൽ കാണൂ. അതുമാത്രമല്ല, ഫോൾഡറുകളിൽ ഒരുപാട് ചാറ്റുകൾ ഓർഡർ അനുസരിച്ച് പിൻ ചെയ്തു വെക്കാം. ഫോൾഡറുകൾ തുടങ്ങാൻ നേരെ Settings > Folders.

പഠന ആവിശ്യത്തിന് എങ്ങനെ ടെലിഗ്രാം ഉപയോഗിക്കാം

ഓൺലൈൻ ക്ലാസുകൾക്കും മറ്റു ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, വോയിസ് ചാറ്റ്ൽ നമ്മുടെ ക്യാമറ ഓൺ ആക്കാം സ്ക്രീൻ ഷെയർ ചെയ്യാം. വീഡിയോ ചാറ്റിൽ 1000 പേർക്ക് വരെ പങ്കെടുക്കാൻ കഴിയും. ഒരു വീഡിയോയിൽ തൊട്ടാൽ മതി അത് ഫുൾ സ്ക്രീനിൽ കാണാൻ. അതു പിൻ ചെയ്തു വച്ചാൽ മറ്റുള്ളവർ ഇടക്ക് കയറി വരാതെ ആ വീഡിയോയിൽ തന്നെ കേന്ദ്രീകരിക്കാൻ പറ്റും. ഗ്രൂപ്പ് വീഡിയോ കോൾ എല്ലാ ഡിവൈസ് ലും അടിപൊളിയായി കിട്ടും. ടാബ്‌ലറ്റും കമ്പ്യൂട്ടറും ഒക്കെ ആണെങ്കിൽ വലിയ സ്ക്രീനും കൂടുതൽ ഡിസ്പ്ലേ ഓപ്ഷൻസും ഉണ്ട്.

ഏതു പഠനവിഷയത്തിന്റെയും Study Material വളരെയധികം സവിശേഷതകളോടെ @QuizBot ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി ഓരോ ചോദ്യത്തിനും ടൈം സെറ്റ് ചെയ്ത് കൊടുക്കാവുന്നതാണ്. അതുകൂടാതെ ശരിയായ ഉത്തരം കിട്ടാത്തവർക്കായ് വിശദീകരണങ്ങൾ കൂടെ ചേർത്ത് മത്സരങ്ങൾ നടത്താം.
Quiz bot ഉപയോഗിക്കുന്നത് എങ്ങനെ എന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. quiz.directory എന്ന സൗജന്യ പ്ളാറ്റ്ഫോമിൽ കയറിയാൽ ഇത്തരത്തിൽ ഉണ്ടാക്കിയ വളരെ മികച്ച ചില ക്വിസ്സുകൾ കാണാം. ഈ പ്ളാറ്റ്ഫോമിനു വേണ്ടി ക്വിസ്സുകൾ ഉണ്ടാക്കി നൽകിയവർക്ക് ടെലിഗ്രാമിന്റെ വക cash prizeകൾ ലഭിച്ചതാണ്.

Last Update: 31-07-2021

No comments

Post a Comment

© all rights reserved
made with by templateszoo