Responsive Ad Slot

Slider

ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന്

0

വാഷിംങ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മുന്‍നിര സോഷ്യല്‍ മീഡിയകള്‍ കൈയ്യോഴിഞ്ഞ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പ് ടെലഗ്രാമിനാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ 545,000 പേർ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ടെലഗ്രാം ഡൗൺലോഡ് ചെയ്തു. ഒരാഴ്ച മുൻപുള്ള ഇതേ കാലയളവിന്റെ മൂന്നിരട്ടിയാണിതെന്നാണ് സെൻസർ ടവർ കണക്കുകൾ പറയുന്നത്. ഇതില്‍ വലിയൊരു വിഭാഗം ട്രംപ് അനുകൂലികളായിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. 

ക്യാപിറ്റോള്‍ അക്രമവുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഫേസ്ബുക്കും, ട്വിറ്ററും വിലക്കേർപ്പെടുത്തിയത്. ട്രംപിനെതിരെയുള്ള ടെക് ഭീമന്മാരുടെ നിരോധനം മറ്റ് ഉപയോക്താക്കളെയും ഈ സേവനം ഒഴിവാക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്. ഈ അവസരം നേട്ടമാക്കിയ കമ്പനികളിലൊന്ന് ടെലഗ്രാം ആണ്. ആണ്. നേരത്തെ ട്രംപിന്‍റെ ഒഫീഷ്യല്‍ ചാനല്‍ ടെലഗ്രാമില്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം, ആപ്പിൾ ആപ് സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്താലും ഐഫോണുകളിൽ തുടർന്നും പ്രവർത്തിക്കാനുള്ള മാർഗത്തിലാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്ന് സിഇഒ ദുരോവ് പറഞ്ഞു.

No comments

Post a Comment

© all rights reserved
made with by templateszoo