Responsive Ad Slot

VIDEO

video

ടെലിഗ്രാമിന്റെ പുതിയ അപ്ഡേഷൻ! 1000 പേർക്ക് വരെ പങ്കെടുക്കാൻ കഴിയുന്ന ഗ്രൂപ്പ്‌ വീഡിയോ കോൾ

Telegram version 7.9.1
What's new?

• Group video calls 2.0
1000 പേർക്ക് വരെ പങ്കെടുക്കാൻ കഴിയുന്ന ഗ്രൂപ്പ്‌ വീഡിയോ calls. (നേരത്തെ ഇത് 30 ആയിരുന്നു.)
Voice chat ലേത് unlimited ആണ്.

• Video messages 2.0
Round video messages ഇപ്പോൾ fast forward ചെയ്യാനും rewind ചെയ്യാനും zoom ചെയ്യാനും ഒക്കെ കഴിയും. ചാറ്റിലെ mic ഐക്കണിൽ tap ചെയ്താൽ voice ൽ നിന്ന് video message ലേക്ക് toggle ആക്കാം.

• Video playback speed
ടെലിഗ്രാമിൽ ഇപ്പോൾ 0.5x, 1x, 1.5x, 2x എന്നിങ്ങനെ വീഡിയോയുടെ speed അഡ്ജസ്റ്റ് ചെയ്തു കാണാൻ കഴിയും.
Voice messages നും speed change ചെയ്തു കേൾക്കാം.

• Screen sharing with sound
നേരത്തെ ഗ്രൂപ്പ്‌ വീഡിയോ ചാറ്റിൽ മാത്രം ചെയ്യാൻ പറ്റിയിരുന്ന screen sharing ഇപ്പോൾ personal video calls ലും ചെയ്യാം. മാത്രമല്ല internal audio ഉൾപ്പെടെ കിട്ടും.

• Message sending animations
സ്റ്റിക്കറുകൾ അയക്കുന്ന സമയത്ത് സ്റ്റിക്കർ ടാബിൽ നിന്നും ചാറ്റിലേക്ക് ഫ്ലോ ചെയ്തു പോകുന്ന അനിമേഷൻ നേരത്തെ വന്നിരുന്നു. ഇപ്പോൾ മെസ്സേജുകൾ അയക്കുമ്പോൾ type ചെയ്യുന്ന ബോക്സിൽ നിന്നും അവയും ചാറ്റിലേക്ക് സ്മൂത്ത്‌ ആയി ഫ്ലോ ചെയ്യുന്നത് കാണാം.

• Timestamp links
ഒരു വീഡിയോയ്ക്കോ ഓഡിയോയ്ക്കോ റിപ്ലൈ ആയിട്ട് 01:30 എന്നോ മറ്റോ അയച്ചാൽ ആ മെസ്സേജിൽ (timestamp) ക്ലിക്ക് ചെയ്യുമ്പോൾ മുകളിലെ വീഡിയോ / ഓഡിയോ ആ പൊസിഷനിൽ നിന്ന് പ്ലേ ആവുന്ന സൗകര്യം 2019 മുതൽ ടെലിഗ്രാമിൽ ഉണ്ട്. ഇപ്പോൾ നമുക്ക് മറ്റു ചാറ്റുകളിലേക്ക് അയക്കാൻ പാകത്തിന് timestamp ന്റെ ലിങ്ക് കോപ്പി ചെയ്ത് എടുക്കാൻ സാധിക്കും.

• More...
> ചാറ്റുകളിലെ auto delete timer ൽ 1 month സെറ്റ് ചെയ്യാൻ കഴിയും. നേരത്തെ 1day, 7days ആയിരുന്നു.
> മീഡിയ എഡിറ്ററിൽ ഇമ്പ്രൂവ്മെന്റസ് ഉണ്ട്.

August 14 ന് ടെലെഗ്രാമിന്റെ പിറന്നാൾ ആണ്. Waiting for version 8.0 
ടെലിഗ്രാം X ഗംഭീര തിരിച്ചു വരവിനായി പണിപ്പുരയിലും ആണ്. 

DeOn

‘ബനേർഘട്ട’ വ്യാജ പതിപ്പ്; ടെലിഗ്രാം നിരോധിക്കണമെന്ന് സംവിധായകൻ

ഈ മാസം 25ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത ചിത്രമാണ് ‘ബനേർഘട്ട’. റിലീസ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജൻ ടെലിഗ്രാമിലൂടെ പ്രചരിക്കുവാൻ തുടങ്ങിയതോടെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്‍ണു നാരായണന്‍.

സ്റ്റോപ്പ് പൈറസി എന്ന് എഴുതിയതുകൊണ്ട് മാത്രം ഇത് നിൽക്കാൻ പോകുന്നില്ല. പൈറസിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും, ടെലിഗ്രാം നിരോധിക്കണമെന്നും വിഷ്ണു പറയുന്നു. ടെലിഗ്രാം വഴി പ്രചരിക്കുന്ന ചിത്രത്തിന്‍റെ ലിങ്കുകളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് സംവിധായകന്‍റെ പ്രതികരണം.

‘സ്വന്തം സിനിമ ടെലിഗ്രാമില്‍ വന്നപ്പോൾ മാത്രം ഇവൻ പ്രതികരിക്കാൻ വന്നു എന്നു ചിന്തിച്ചു മനസ്സിൽ തെറിവിളിക്കുന്നവർ ഉണ്ടാകും. മറ്റാരും പ്രതികരിച്ചു കണ്ടില്ല. അതാ.. Stop Piracy എന്ന് എല്ലാരും എഴുതി കാണിക്കാറുണ്ട്. ആ എഴുത്തിൽ അവസാനിക്കുന്നു എല്ലാം. ബനേര്‍ഘട്ടയുടെ അവസ്ഥ മാത്രമല്ല ഇത്. ഒട്ടുമിക്ക സിനിമകളുടെ അവസ്ഥയും ഇതുതന്നെയാണ്. അതിൽ വലിയ സിനിമ ചെറിയ സിനിമ എന്നൊന്നും ഇല്ല. ഒരു സിനിമ ചെയ്തു നോക്കണം, അപ്പൊ മനസിലാകും. പ്രതികരിക്കണം എന്നു തോന്നുന്നവര്‍ക്കു പ്രതികരിക്കാം. #bantelegram’, വിഷ്‍ണു നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിഷ്ണു നാരായണന്റെ ആദ്യ ചിത്രമാണ് ബനേർഘട്ട. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ബനേര്‍ഘട്ടയില്‍ നായകനാവുന്നത് ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്‍ണന്‍ ആണ്. കോപ്പിറൈറ്റ് പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അര്‍ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്‍ണനും ചേര്‍ന്നാണ്. ഛായാഗ്രഹണം ബിനു. എഡിറ്റിംഗ് പരീക്ഷിത്ത്. സംഗീതം റീജൊ ചക്കാലക്കല്‍.

ടെലിഗ്രാമില്‍ പേർസണൽ സ്‌ക്രീന്‍ ഷെയറിങ്ങ്; ആദ്യത്തെ ആപ്പായി ഇതോടെ ടെലിഗ്രാം മാറും

ഷെയറിങ്ങ് ഉപയോഗിക്കുന്ന ആദ്യത്തെ ആപ്പായി ഇതോടെ ടെലിഗ്രാം മാറും. സ്‌ക്രീന്‍ ഷെയറിങ്ങ് മാത്രമല്ല, വീഡിയോ പ്ലേബാക്ക് സ്പീഡ് കണ്‍ട്രോളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വീഡിയോ പ്ലേ ചെയ്യുമ്പോള്‍ സ്പീഡ് നിയന്ത്രണങ്ങള്‍ കാര്യമായി തന്നെ പ്രവര്‍ത്തിക്കുന്നു. ഇതിലെ വീഡിയോകള്‍ മാത്രമല്ല യുട്യൂബ് പോലെയുള്ള വീഡിയോ ലിങ്കുകളിലും ഇത് പ്രവര്‍ത്തിക്കുന്നു. ഇത് പ്ലേ ചെയ്യുമ്പോള്‍ മുകളില്‍ വലതുവശത്തുള്ള ഓവര്‍ഫ്‌ലോ ബട്ടണില്‍ ടാപ്പ് ചെയ്തു കൊണ്ടു വേഗത നിയന്ത്രിക്കാനാവും. 0.2എക്‌സ്, 0.5എക്‌സ്, 1എക്‌സ്, 1.5എക്‌സ്, 2എക്‌സ് എന്നിങ്ങനെ ഇതു നിയന്ത്രിക്കാം.

ഇതിനു പുറമേയാണ് സ്‌ക്രീന്‍ ഷെയറിങ്ങ് ഓപ്ഷന്‍. മറ്റൊരാളുമായി ഒരു വീഡിയോ കോളില്‍ ആയിരിക്കുമ്പോള്‍, ആദ്യം നിലവിലെ വീഡിയോ (ഇടത് വശത്ത് നിന്നുള്ള രണ്ടാമത്തെ റൗണ്ട് ബട്ടണ്‍) നിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് സ്‌ക്രീന്‍ ഷെയറിങ്ങ് ആരംഭിക്കാന്‍ കഴിയും. തുടര്‍ന്ന് വീണ്ടും ഷെയര്‍ ചെയ്യാന്‍ ഒരിക്കല്‍ കൂടി ടാപ്പുചെയ്യുക. ചുവടെ മൂന്ന് ഓപ്ഷനുകളുള്ള ഒരു സ്‌ക്രീന്‍ ദൃശ്യമാകും: ഫോണ്‍ സ്‌ക്രീന്‍, ഫ്രണ്ട് ക്യാമറ, ബാക്ക് ക്യാമറ. ആദ്യത്തേത് തിരഞ്ഞെടുക്കുക, ആന്‍ഡ്രോയിഡ് സാധാരണ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്/കാസ്റ്റിംഗ് മെസേജ് പോപ്പ് അപ്പ് ചെയ്യും. അത് സ്റ്റാര്‍ട്ട് ചെയ്യുക. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ മുകളിലെ സ്റ്റാറ്റസ് ബാറില്‍ ഒരു ചുവന്ന കാസ്റ്റ് ബട്ടണ്‍ ദൃശ്യമാകും. റെഡ് കാസ്റ്റ് അറിയിപ്പ് കാണുന്നില്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അര്‍ത്ഥം.

ചാറ്റ് ഹിസ്റ്ററി ഒരു മാസത്തില്‍ കൂടുതലാവുമ്പോള്‍ (മുമ്പത്തെ ഏറ്റവും കൂടിയ സെറ്റിങ് ഒരാഴ്ചയായിരുന്നു) ഡിലീറ്റാവുന്ന സംവിധാനവും പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വീഡിയോ മെസേജ് പ്രിവ്യൂകള്‍ ഫ്‌ലോട്ട് ചെയ്യാനുള്ള കഴിവാണ് മറ്റൊന്ന്. മുകളിലേക്കോ താഴേക്കോ സ്‌ക്രോള്‍ ചെയ്താല്‍ ഇത് കാണാനാവും. ടെലിഗ്രാം ബീറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മൈക്രോസോഫ്റ്റ് ആപ്പ് സന്ദര്‍ശിക്കണം. പുതിയ ബീറ്റ പതിപ്പ് ഇവിടെയാണുള്ളത്. പ്ലേസ്റ്റോറില്‍ ഒഫീഷ്യല്‍ ചാനല്‍ ലഭ്യമല്ല. എപികെ ആയി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.

തന്റെ ഫോണ്‍ ഹാക്ക് ചെയ്താൽ ഏതൊരാളും നിരാശരാകും; ടെലിഗ്രാം സി.ഇ.ഒ

മൊബൈല്‍ ചാരപ്പണി വാര്‍ത്തകളില്‍ പെഗാസസ് നിറയുമ്പോള്‍ വീണ്ടും മാല്‍വെയര്‍, ഹാക്കിങ് പേരുകള്‍ ഉയര്‍ന്നുവരുന്നു. ഇതിനെക്കുറിച്ച് ടെലിഗ്രാം സിഇഒ, പവൽ ദുരോവ് പറയുന്നത്.

മനുഷ്യാവകാശ പ്രവർത്തകരും പത്രപ്രവർത്തകരും ഉൾപ്പെടെ 50,000 വ്യക്തികളുടെ ഫോണുകൾ നിരവധി സർക്കാരുകളെയും പെഗാസസ് ലക്ഷ്യമാക്കി. ഈ ചാര ടൂൾ ഏത് iOS, Android ഫോണുകളും ഹാക്ക് ചെയ്യാൻ കഴിയും, മാത്രമല്ല അതിൽ നിന്ന് നിങ്ങളുടെ ഉപകരണത്തെ പരിരക്ഷിക്കാൻ ഒരു മാർഗവുമില്ല. ഏത് അപ്ലിക്കേഷനുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നത് പ്രശ്‌നമല്ല, കാരണം സിസ്റ്റം കൂടുതൽ ആഴത്തിൽ ബാധിക്കപ്പെടുന്നു.

2013 ലെ സ്നോഡൻ വെളിപ്പെടുത്തലുകൾ അനുസരിച്ച്, ആപ്പിളും ഗൂഗിളും ആഗോള നിരീക്ഷണ പദ്ധതിയുടെ ഭാഗമാണ്, ഈ കമ്പനികൾ മറ്റ് കാര്യങ്ങൾക്കൊപ്പം അവരുടെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ബാക്ക്ഡോർ നടപ്പിലാക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു. സാധാരണയായി സുരക്ഷാ ബഗുകളായി വേഷംമാറിയ ഈ ബാക്ക്‌ഡോർ, ലോകത്തിലെ ഏത് സ്മാർട്ട്‌ഫോണിലും വിവരങ്ങൾ ആക്‌സസ് ചെയ്യാൻ യുഎസ് ഏജൻസികളെ അനുവദിക്കുന്നു.

അത്തരം ബാക്ക്‌ഡോറുകളുടെ പ്രശ്‌നം, അവ ഒരിക്കലും ഒരു കക്ഷിയുമായി മാത്രമുള്ളതല്ല എന്നതാണ്. ആർക്കും അവരെ ചൂഷണം ചെയ്യാൻ കഴിയും. അതിനാൽ, ഒരു യുഎസ് സുരക്ഷാ ഏജൻസിക്ക് ഒരു iOS അല്ലെങ്കിൽ Android ഫോൺ ഹാക്ക് ചെയ്യാൻ കഴിയുമെങ്കിൽ, ഈ ബാക്ക്‌ഡോർ കണ്ടെത്തുന്ന മറ്റേതൊരു ഓർഗനൈസേഷനും ഇത് ചെയ്യാൻ കഴിയും. ആശ്ചര്യകരമെന്നു പറയട്ടെ, ഇതാണ് സംഭവിക്കുന്നത്: എൻ‌എസ്‌ഒ ഗ്രൂപ്പ് എന്ന ഇസ്രായേലി കമ്പനി ചാര ഉപകരണങ്ങളിലേക്ക് ആക്‌സസ് വിൽക്കുന്നു, ഇത് മൂന്നാം കക്ഷികൾക്ക് പതിനായിരക്കണക്കിന് ഫോണുകൾ ഹാക്ക് ചെയ്യാൻ അനുവദിക്കുന്നു.

കുറഞ്ഞത് 2018 മുതൽ, അത്തരം നിരീക്ഷണ ഉപകരണങ്ങളുടെ സാധ്യതയുള്ള ടാർഗെറ്റുകളുടെ പട്ടികയിൽ എന്റെ ഫോൺ നമ്പറുകളിലൊന്ന് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എനിക്കറിയാം (എൻ‌എസ്‌ഒ ഗ്രൂപ്പിൽ നിന്നുള്ള ഒരു ഉറവിടം അത് നിഷേധിക്കുന്നുവെങ്കിലും). വ്യക്തിപരമായി, ഞാൻ വിഷമിച്ചിരുന്നില്ല: 2011 മുതൽ, ഞാൻ റഷ്യയിൽ താമസിക്കുമ്പോൾ, എന്റെ എല്ലാ ഫോണുകളും അപഹരിക്കപ്പെട്ടുവെന്ന് അനുമാനിച്ചു. എന്റെ സ്വകാര്യ ഡാറ്റയിലേക്ക് പ്രവേശനം നേടുന്ന ഏതൊരാളും തീർത്തും നിരാശരാകും - ടെലിഗ്രാം സവിശേഷതകൾക്കായുള്ള ആയിരക്കണക്കിന് കൺസെപ്റ്റ് ഡിസൈനുകളിലൂടെയും ഞങ്ങളുടെ ഉൽപ്പന്ന വികസന പ്രക്രിയയുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് സന്ദേശങ്ങളിലൂടെയും അവർ കടന്നുപോകേണ്ടതുണ്ട്. പ്രധാനപ്പെട്ട വിവരങ്ങളൊന്നും അവർ അവിടെ കണ്ടെത്തുകയില്ല.

എന്നിരുന്നാലും, എന്നെക്കാൾ പ്രമുഖരായ ആളുകൾക്കെതിരെയും ഈ നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, 14 രാഷ്ട്രത്തലവന്മാരെ ചാരപ്പണി ചെയ്യാൻ നിയോഗിച്ചു. നിർണായകമായ ഇൻഫ്രാസ്ട്രക്ചറിലും സോഫ്റ്റ്വെയറിലും ബാക്ക്ഡോർ നിലനിൽക്കുന്നത് മാനവികതയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് സ്മാർട്ട്‌ഫോൺ വിപണിയിലെ ആപ്പിൾ-ഗൂഗിൾ ഡ്യുവോപോളിക്കെതിരെ പ്രവർത്തിക്കാൻ ആരംഭിക്കാനും അവരുടെ അടച്ച ആവാസവ്യവസ്ഥകൾ തുറക്കാനും കൂടുതൽ മത്സരം അനുവദിക്കാനും അവരെ നിർബന്ധിക്കാൻ ഞാൻ ലോക സർക്കാരുകളോട് ആവശ്യപ്പെടുന്നത്.

ഇതുവരെ, നിലവിലെ വിപണി കുത്തകവൽക്കരണം ചെലവ് വർദ്ധിപ്പിക്കുകയും സ്വകാര്യതയെയും സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെയും ലംഘിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് വളരെ മന്ദഗതിയിലാണ്. ഈ നിരീക്ഷണ ഉപകരണങ്ങൾ അവരെ ലക്ഷ്യം വച്ചുള്ള വാർത്ത രാഷ്ട്രീയക്കാരെ അവരുടെ മനസ്സ് മാറ്റാൻ പ്രേരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ടെലിഗ്രാമിൽ കോഴികൾ വന്നു "ഹായ്, ഹോയ്" പറയുമ്പോൾ എന്ത് ചെയ്യും?


ഏതൊരു പൊതു ഇടത്തിലെയും പോലെ ഇവിടെയും കാണും ചില കോഴികൾ. അപ്പൊ കോഴികൾ വന്നു "ഹായ്" "ഹോയ്" പറയുമ്പോൾ എന്ത് ചെയ്യും? എന്താണ് ചെയ്യേണ്ടത് എന്നൊരു ചെറു വിവരണം തരാം...

പ്രൈവസിക്ക് ടെലിഗ്രാം വലിയ വിലയാണ് കൊടുക്കുന്നത്. മറ്റു ആപ്പുകളെ അപേക്ഷിച്ചു അതിൽ ഒരു കോംപ്രമൈസും ഇല്ല എന്നതാണ് അവരുടെ മെയിൻ പോളിസി. ഇതുപോലെ നമുക്ക് പരിചയമില്ലാത്തവർ അനാവശ്യമായി മെസ്സേജ് അയക്കുന്നത് എങ്ങനെയാണ് തടയുക എന്ന് ഒരു സുഹൃത്ത് ചോദിച്ചിരുന്നു... മെസ്സേജ് അയക്കുന്നത് നമുക്ക് തടയാൻ കഴിയില്ല. പക്ഷേ അനാവശ്യമായി വരുന്ന മെസ്സേജുകൾ ചാറ്റ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനുള്ള ഓപ്ഷൻ ടെലഗ്രാമിൽ ഉണ്ട്.

Telegram settings > Privacy and Security > Archive & Mute > ✅️

(Note: സ്ഥിരമായി unknown accounts ൽ നിന്ന് മെസ്സേജുകൾ വരുന്നവർക്ക് മാത്രേ ടെലിഗ്രാം ഈ ഫീച്ചർ നൽകുന്നുള്ളൂ, എല്ലാവർക്കും ലഭ്യമാവണം എന്നില്ല.) ഇങ്ങനെ ചെയ്താൽ നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ആളുകൾ നമുക്ക് മെസ്സേജ് അയക്കുമ്പോൾ അവരുടെ ചാറ്റുകൾ ഓട്ടോമാറ്റിക്കായി mute ആവുകയും archived ചെയ്യപ്പെടുകയും ചെയ്യും. (അവരുടെ ചാറ്റുകൾ കാണാൻ archived chats എന്ന ലിസ്റ്റ് തുറന്നു നോക്കണം)

ഇനി, ഞാൻ നിങ്ങൾക്ക് മെസ്സേജ് വിടുകയാണെന്ന് കരുതുക. എന്റെ നമ്പർ നിങ്ങളുടെ ഫോണിലും നിങ്ങളുടെ നമ്പർ എന്റെ ഫോണിലും (രണ്ടു ഫോണിലും) സേവ് ചെയ്തിട്ടില്ലാത്തിടത്തോളം ഞാൻ നിങ്ങക്ക് മെസ്സേജ് അയച്ചാൽ, മെസ്സേജിന് മുകളിൽ ADD CONTACT, BLOCK USER എന്നിങ്ങനെ രണ്ടു ബട്ടണുകൾ കാണാം. വലതു വശത്തായി "X" ക്ലോസ് ബട്ടണും ഉണ്ടാവും.

നിങ്ങൾക്ക് പരിചയമുള്ള, ഉപദ്രവകാരിയല്ല എന്ന് ഉറപ്പുള്ളവരുടെ മെസ്സേജ് വന്നാൽ മാത്രം ക്ലോസ് ബട്ടൺ അമർത്തിയോ ADD CONTACT കൊടുത്തോ നിങ്ങൾക്ക് ചാറ്റ് തുടരാം. (Add contact കൊടുക്കുന്ന സമയത്ത് നമ്മുടെ നമ്പർ അയാൾക്ക് share ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഓപ്‌ഷനും ഉണ്ട്). അപരിചിതൻ ആണെങ്കിൽ, നേരെ ആ എഴുത്തിൽ BLOCK എന്നതിൽ ക്ലിക്കുക. തുടർന്നു വരുന്ന സ്ക്രീനിൽ, REPORT SPAM എന്നതിൽ ടിക് ചെയ്യുക. ആ ചാറ്റ് ഹിസ്റ്ററി പിന്നെ ആവശ്യമില്ലെങ്കിൽ DELETE THIS CHAT എന്നതിലും ടിക് ചെയ്യുക. എന്നിട്ട് താഴെ BLOCK USER കൊടുക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങൾ അയാളെ ബ്ലോക്ക് ചെയ്യുന്നതിനോടൊപ്പം ടെലിഗ്രാം ആ നിമിഷം ആ വ്യക്തിയുടെ അക്കൗണ്ട് 24 hrs ബ്ലോക്ക് ചെയ്യും.

അതായത്, അയാൾക്ക് ഈ പറഞ്ഞ പോലെ നമ്പർ സേവ് ചെയ്യാത്തവരുടെ ഇൻബോക്സിൽ 24 hrs സമയത്തേക്ക് മെസ്സേജ് ചെയ്യാൻ കഴിയില്ല. 24 hrs കഴിഞ്ഞാൽ ആ അക്കൗണ്ട് OK ആകും. വീണ്ടും അയാൾ ഇതുപോലെ അപരിചിതരുടെ ഇൻബോക്സിൽ പോയി ഇങ്ങനെ സ്പാം റിപ്പോർട്ട് കിട്ടുകയാണെങ്കിൽ 1 week ബ്ലോക്ക് ആകും. അങ്ങനെ 3 ഓ 4 ഓ പ്രാവശ്യം ടെലിഗ്രാം പണിഷ്മെന്റ് കൂട്ടി കൂട്ടി കൊടുക്കും. എന്നിട്ടും തന്റെ കോഴിപ്പട്ടം അഴിച്ച് വെക്കാൻ തയ്യാറാകുന്നില്ല എങ്കിൽ, പിന്നെ അക്കൗണ്ടും പൂട്ടിച്ച് പറഞ്ഞു വിടും! അതുകൊണ്ട്, ഇത്തരക്കാരെ കഴിവതും ഇങ്ങനെ റിപ്പോർട്ട് ചെയ്തു ബ്ലോക്കിയാൽ ആ കോഴിക്ക് പിന്നെ അയലത്തെ വീട്ടിൽ പോയും കൊത്താൻ കഴിയില്ല.
- Deon

റീലിസിന് തൊട്ടുപിന്നാലെ ‘മാലിക്’ ടെലിഗ്രാമില്‍

ഒ.ടി.ടി റീലിസിന് തൊട്ടുപിന്നാലെ ഫഹദ് ചിത്രം മാലിക് ചോര്‍ന്നു. ചിത്രത്തിന്റെ പകര്‍പ്പ് ടോറന്റ് സൈറ്റിൽ വന്നതിന് ശേഷം ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്.’ മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.

ടെലിഗ്രാമും ടെലിഗ്രാം X ഉം

 

Telegram and Telegram X

ടെലിഗ്രാമും ടെലിഗ്രാം X ഉം രണ്ടും ടെലിഗ്രാമിന്റെ ഒഫീഷ്യൽ ആപ്പുകൾ തന്നെയാണ്. മുമ്പ് Challegram എന്ന പേരിൽ ആയിരുന്ന Telegram X നെ 2017 ൽ ആണ് ടെലിഗ്രാം ഏറ്റെടുക്കുന്നത്. Telegram വർക്ക് ചെയ്യുന്നത് MTProto (Telegram API) ലും Telegram X വർക്ക് ചെയ്യുന്നത് TDLib (Telegram Database Library) ലും ആണ്. ഇതു തന്നെയാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസവും.

ടെലിഗ്രാമിന്റെ un-official ക്ലയന്റുകളായ Plus messenger ഉം Graph messenger ഉം ഒക്കെ MTProto തന്നെയാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ടെലിഗ്രാമിന്റെ source code ഉപയോഗിക്കുന്ന നൂറു കണക്കിന് client apps വേറെയും ഉണ്ട്. എന്നാൽ സ്മാർട്ട് ഫോണിൽ TDLib ഉപയോഗിക്കുന്ന Telegram X അല്ലാതെ വേറെ ആപ്പുകൾ ഒന്നും ഉള്ളതായി അറിവില്ല. (Ratio launcher ലെ conversion tab ൽ ടെലിഗ്രാം ചാറ്റുകൾ കാണിക്കാൻ ഉപയോഗിക്കുന്നത് TDLib ആണ്.) Desktop ൽ unigram ഉണ്ട്.

ഏതാണ് മികച്ചത്?

ഇപ്പോൾ കൃത്യമായ ഒരുത്തരം ഇല്ല. രണ്ടും ഉപയോഗിച്ചു നോക്കിയിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കൂ എന്നേ പറയാനാവൂ. (ടെലിഗ്രാം cloud based ആയതുകൊണ്ട് ചാറ്റ് ഹിസ്റ്ററി ഒന്നും നഷ്ടപ്പെടാതെ, logout ചെയ്യാതെ ഒരേ സമയം ഏത് ആപ്പിലും login ചെയ്യാമല്ലോ.)

ഫീച്ചറുകൾ?

ഒന്നു രണ്ടു വർഷം മുന്നേ, ഉപയോഗിച്ചു നോക്കിയിട്ടുള്ള എല്ലാവരുടെയും തന്നെ ഫേവറേറ്റ് ആയിരുന്നു Telegram X. (TgX) എന്നാൽ കഴിഞ്ഞ ഒരു വർഷമായി TgX ൽ പറയത്തക്ക updations ഒന്നും വന്നിട്ടില്ല. ടെലിഗ്രാമിന്റെ പുതിയ ഫീച്ചറുകളായ Group voice chat, Group video chat, Streamable videos ഒന്നും TgX ൽ ഇപ്പോൾ ഉപയോഗിക്കാൻ കഴിയില്ല. എന്നാലും TgX നെ മറ്റ് ടെലിഗ്രാം ആപ്പിൽ നിന്നും വേറിട്ടു നിർത്തുന്ന ഒരുപാട് കാര്യങ്ങൾ വേറെയും ഉണ്ട്... അതിൽ പ്രധാനപ്പെട്ടത് TgX ന്റെ user interface ആണ്. ഇത്രയും smooth & fast ആയ വേറൊരു ടെലിഗ്രാം ക്ലയന്റും ഉണ്ടാവില്ല. മാത്രമല്ല,

  • Unlimited multiple accounts
  • Accounts previews
  • Downloading percentage
  • Notification customization
  • Changing emoji sets
  • Forward without quoting
  • Clear from cache for specific file or media
  • Clear cache of specific chat
  • Select in between messages
  • Privacy exceptions

ഇതെല്ലാം TgX ന്റെ പ്രത്യേകതകളാണ്. ഇവയെപ്പറ്റി കൂടുതൽ അറിയാൻ
Read: Why Telegram X?

ചിലർക്ക് downloading speed ഉം Tgx ൽ ടെലിഗ്രാം ആപ്പിനെക്കാൾ കൂടുതൽ ആണെന്ന് അഭിപ്രായമുണ്ട്. 2020 ൽ ഏറെക്കുറെ ഉറക്കം ആയിരുന്ന TgX ന് voice-video chats ന്റെ updation കൊണ്ടുവരാനുള്ള പണിപ്പുരയിലാണ് ഇപ്പോൾ ടെലിഗ്രാം.

PS: Telegram X ൽ ടാബുകൾ add ചെയ്യാൻ കഴിയുമോ എന്ന് പലരും ചോദിച്ചു കണ്ടിട്ടുണ്ട്... ടാബുകൾ ആയിട്ട് ഇടാൻ കഴിയില്ലെങ്കിലും personal chats, groups, channels, bots എന്നിങ്ങനെ വെവ്വേറെ കാണാൻ കഴിയും. അതിനായി Telegram X ന്റെ home page ൽ chats എന്നു കാണുന്നതിൽ tap ചെയ്ത് സാവധാനം താഴേക്ക് swipe ചെയ്യുക. മുകളിൽ പറഞ്ഞ options അവിടെ കാണിക്കും. 😁 See this

DeOn

© all rights reserved
made with by templateszoo